മലപ്പുറം : മകനെതിരെ വധഭീഷണി മുഴക്കിയ സി.പി.എം പ്രവർത്തകന് മറുപടിയുമായി വനിതാ ലീഗ് സംസ്‌ഥാന പ്രസിഡന്‍റ് സുഹ്‌റ മമ്പാട്. സി.പി.എം– ലീഗ് സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ മകൻ നിയാസ് മുഹമ്മദിനെതിരെ ഫെയ്സ്ബുക്ക് കമന്‍റ് രൂപത്തില്‍ വന്ന ഭീഷണിക്കെതിരെയാണ് സുഹറയും ഫെയ്സ്ബുക്കില്‍ കുറിപ്പെഴുതിയത്. കല്ല് ഒക്കെ കൈയ്യില്‍ എടുത്തു പട്ടി ഷോ ഒക്കെ കാണിച്ചോ, കുഴപ്പമില്ല, പക്ഷേ അത് പാര്‍ട്ടി ഓഫീസില്‍ വന്നു വീണാല്‍ നാളെ സുഹറാടെ വീട്ടില്‍ തങ്ങള്‍മാര്‍ വന്നു മയ്യത്തു നിസ്കാരം നടത്തേണ്ടി വന്നേനെ’ എന്നായിരുന്നു ഭീഷണി. സുഹ്റ മമ്പാടിന്‍റെ മകന്‍ അഡ്വ.നിയാസ് മുഹമ്മദിന്‍റെ ചിത്രത്തിന് താഴെയായിരുന്നു ഈ കമന്‍റ്.
ഇതിന് സുഹ്റ നൽകിയ മറുപടിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.‘അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ ?. നിയാസിനെ മൂക്കില്‍ വലിച്ച് കയറ്റിക്കളയുമെന്ന് ചങ്ങരംകുളത്തെ സൈബര്‍ സഖാക്കള്‍ പലരും സോഷ്യല്‍ മീഡിയയില്‍ വല്ലാതെ കുരക്കുന്നു. ഈ മുഷ്ടിചുരുട്ടാന്‍ പഠിപ്പിച്ചത് ഞാനാണെങ്കില്‍ അതിനിയും ഉയര്‍ന്നു പൊങ്ങും…
സുഹ്‌റ മമ്പാടിന്‍റെ ഫേസ്‍ബുക്ക് പ്രതികരണത്തിന്‍റെ പൂർണരൂപം.
അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ ?. നിയാസിനെ മൂക്കിൽ വലിച്ച് കയറ്റിക്കളയുമെന്ന് ചങ്ങരംകുളത്തെ സൈബർ സഖക്കൾ പലരും സോഷ്യൽ മീഡിയയിൽ വല്ലാതെ കുരക്കുന്നു. ഈ മുഷ്ടി ചുരുട്ടാൻ പഠിപ്പിച്ചത് ഞാനാണെങ്കിൽ അതിനിയും ഉയർന്നു പൊങ്ങും…
💚
അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ ?. നിയാസിനെ മൂക്കിൽ വലിച്ച് കയറ്റിക്കളയുമെന്ന് ചങ്ങരംകുളത്തെ…