ഇഷ്ടമില്ലാത്തവരുടെ ജീവനെടുക്കുന്ന രാഷ്ട്രീയം ; മോദിയും പിണറായിയും ഒരേ തൂവല്‍പക്ഷികളെന്ന് വിഎം സുധീരന്‍

Jaihind News Bureau
Thursday, March 25, 2021

 

കൊച്ചി: പിണറായി വിജയനും നരേന്ദ്ര മോദിയും ഒരേ തൂവല്‍പക്ഷികളെന്ന് മുന്‍ കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍.  തങ്ങള്‍ക്കിഷ്ടമല്ലാത്തവരുടെ ജീവനെടുക്കുന്ന രാഷ്ട്രീയമാണ് ഇരുവര്‍ക്കും. നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ് ഇരുവരും ചെയ്യുന്നത്. കൊലപാതകികളെ സംരക്ഷിക്കാന്‍ പൊതുഖജനാവില്‍ നിന്നും കോടികള്‍ മുടക്കുകയാണ്   പിണറായി വിജയന്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശം വഴി ലഭ്യമാക്കില്ല എന്ന തീരുമാനം പൗരന്‍റെ  അറിയാനുള്ള അവകാശത്തെയാണ് നിഷേധിക്കുന്നത്. ഇവിടെ നയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. അഴിമതി തുടച്ചുനീക്കുന്നതിന് വേണ്ടി സംസ്ഥാന വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കും,  പരാതി പറയാനെത്തുന്ന പൗരനെ കേള്‍ക്കുക എന്നത് അവന്‍റെ അവകാശമാണ് തുടങ്ങി ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് യുഡിഎഫ് നയരേഖ രൂപീകരിച്ചിരിക്കുന്നതെന്നും വിഎം സുധീരന്‍ പറഞ്ഞു. കലൂര്‍ മണപ്പാട്ടിപറമ്പില്‍ എറണാകുളം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.ജെ വിനോദിന്റെ തെരഞ്ഞെടുപ്പ് വാഹനപ്രചരണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.