രേഖകള്‍ ഹാജരാക്കൂ, അല്ലെങ്കില്‍ രാജിവെക്കൂ: പ്രതിരോധമന്ത്രിയോട് രാഹുല്‍ ഗാന്ധി

webdesk
Sunday, January 6, 2019

കേന്ദ്രസർക്കാർ എച്ച്.എ.എല്ലിന് നൽകിയ ഒരു ലക്ഷം കോടി രൂപയുടെ രേഖകൾ ഹാജരാക്കാൻ പ്രതിരോധമന്ത്രിയോട് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രേഖകൾ ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ നിർമലാ സീതാരാമൻ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

“ഒരു നുണയെ മറികടക്കാന്‍ ഒരുപാട് നുണകള്‍ പറയേണ്ടിവരും. പ്രധാനമന്ത്രിയുടെ റഫാല്‍ നുണയെ പ്രതിരോധിക്കാനായാണ് പ്രതിരോധമന്ത്രി പാര്‍ലമെന്‍റില്‍ നുണ പറഞ്ഞത്. എച്ച്.എ.എല്ലിന് നല്‍കിയെന്ന് പറഞ്ഞ ഒരു ലക്ഷം കോടി രൂപയുടെ രേഖകള്‍ പ്രതിരോധമന്ത്രി നാളെ പാര്‍ലമെന്‍റില്‍ ഹാജരാക്കണം. ഇതിന് സാധിച്ചില്ലെങ്കില്‍ രാജി വെക്കുക.” – രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.[yop_poll id=2]