സുബൈദയെ കൊലപ്പെടുത്തിയത് ഷാള്‍ കഴുത്തില്‍ മുറുക്കി; സ്വർണ്ണാഭരണം കവരാന്‍ വേണ്ടിയെന്ന് പ്രതിയുടെ മൊഴി

 

കോഴിക്കോട്ടുനിന്നു കാണാതായ കുറ്റിക്കാട്ടൂർ സ്വദേശിനിയായ വീട്ടമ്മ സൈനബയുടെ മൃതദേഹം ഗൂഡല്ലൂരിൽ കണ്ടെത്തി. ഇവരുടെ സുഹൃത്ത് മലപ്പുറം സ്വദേശിയായ സമദിനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് സൈനബയെ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തിയത്. സ്വർണ്ണാഭരണം തട്ടിയെടുക്കുന്നതിനായി സൈനബയെ കൊലപ്പെടുത്തി ഗൂഡല്ലൂരിലെ കൊക്കയിൽ തള്ളി എന്നാണ് പ്രതി മൊഴി നൽകിയിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയ പോലീസ് സംഘം മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൃതദേഹം അഴുകിയ നിലയിലായിരുന്നു. സൈനബ ധരിച്ചിരുന്ന 17 പവൻ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കുന്നതിനായി സുഹൃത്തിന്‍റെ സഹായത്തോടെ കാറിൽ വെച്ച് കഴുത്ത് ഞെരിച്ചു കൊലപാതകം നടത്തിയതെന്നാണ് പ്രതി മൊഴി നൽകിയത്. ഗൂഡല്ലൂർ സ്വദേശി സുലൈമാന്‍റെ സഹായത്തോടെ ഇയാൾ സൈനബയെ കൊന്നതായാണ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നാണ് സമദും സുലൈമാനും കാറിൽ കയറ്റിക്കൊണ്ടു പോയത്. പിന്നീട് ഇവർ സമദിന്‍റെ താനൂരിലുള്ള വീട്ടിലേക്ക് പോകുകയും അവിടെ നിന്ന് തിരികെ കോഴിക്കോട്ടേക്ക് എത്തിക്കാമെന്ന് പറഞ്ഞ് കൊണ്ടുവരുന്നതിനിടെ മുക്കത്തിനടുത്ത് വെച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഷാൾ കഴുത്തിൽ കുരുക്കിയാണ് കൊലപ്പെടുത്തിയത്. സുബൈദയ്ക്കൊപ്പം പിന്നിലിരുന്ന സമദ് ഷാള്‍ കഴുത്തില്‍ മുറുക്കി. ഇതിന്‍റെ ഒരറ്റം ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന സുലൈമാന്‍ ഒരു കൈ കൊണ്ട് വലിച്ചുപിടിച്ചെന്നും പോലീസ് പറയുന്നു. രാത്രി എട്ടു മണിയോടെ മൃതദേഹം ചുരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ഈ മാസം ഏഴിന് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നാണ് സൈനബയെ കാണാതാവുന്നത്. ഇതിനെ തുടർന്ന് ഭർത്താവ് ജെയിംസ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

Comments (0)
Add Comment