വൈദ്യുതിയില്ല : മൊബൈല്‍ ഫോൺ വെളിച്ചത്തില്‍ പരീക്ഷ എഴുതി മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികള്‍

Jaihind Webdesk
Monday, April 11, 2022


കൊച്ചി: പരീക്ഷ ഹാളില്‍ കറണ്ടില്ലാത്തതിനാല്‍ മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ പരീക്ഷ എഴുതി എറണാകുളം മഹാരാജാസ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികള്‍. കോളേജിലെ ഇംഗ്ലീഷ് മെയിൻ ഹാളിലാണ് കറണ്ടില്ലാതെ വന്നപ്പോള്‍ വിദ്യാർത്ഥികള്‍ ഗതികെട്ട്  ഫ്ലാഷ് ലെറ്റ് വെളിച്ചത്തില്‍ പരീക്ഷ എഴുതിയത്.

ക്യാമ്പസില്‍ രാവിലെ മുതല്‍ വൈദ്യുതി ലഭ്യമായിരുന്നില്ലെന്നും  മൊബൈൽ വെളിച്ചത്തിൽ പരീക്ഷ എഴുതിയ കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും  സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും കോളേജ് അധികൃതർ പ്രതികരിച്ചു. ഫ്ലാഷ് ലൈറ്റ് വെളിച്ചത്തില്‍ പരീക്ഷ എഴുതുന്ന ചിത്രങ്ങള്‍ വിദ്യാർത്ഥികള്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.