ലോക്ക്ഡൗൺ മൂലം മേഘാലയയിലും അസമിലും കുടുങ്ങിയ 21 മലയാളി വിദ്യാർത്ഥികൾ ഒടുവില്‍ നാട്ടിലേയ്ക്ക്. ഇവരുടെ ദുരിതം അറിഞ്ഞ രാഹുൽ ഗാന്ധിയുടെയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെയും ഇടപെടലിലൂടെയാണ് ഇവർക്ക് നാട്ടിലേക്ക് വരാന്‍ വഴിയൊരുങ്ങിയത്. തങ്ങള്‍ക്ക് നല്കിയ സഹായത്തിന് നന്ദി പറയുകയാണ് വിദ്യാർത്ഥികള്‍.
ഇവർ നാട്ടിലേക്ക് വരാൻ മാർഗമില്ലാതെ കുടുങ്ങിയ വിവരം പെൻഷനേഴ്സ് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് വിനയദാസ് ആണ് രാഹുൽ ഗാന്ധിയുടെ മുക്കം ഓഫീസില്‍ അറിയിച്ചത്. മുക്കം ഓഫീസ് ഡൽഹിയിലെ രാഹുൽ ഗാന്ധിയുടെ ഓഫീസിന് വിവരം കൈമാറി. ഇതേത്തുടർന്ന് ഡല്‍ഹി ഓഫീസില്‍ നിന്നും വിദ്യാർത്ഥികളുമായി ബന്ധപ്പെട്ടു വിഷയങ്ങൾ ചോദിച്ചറിഞ്ഞു.
നാട്ടിലേക്ക് ബസ്സിൽ പോവാൻ ആവശ്യമായ പണം പോലും കുട്ടികളുടെ കയ്യിൽ ഉണ്ടായിരുന്നില്ല. ഇതേത്തുടർന്ന് രാഹുൽ ഗാന്ധിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും ഇടപെട്ട് മേഘാലയയിൽ നിന്നുള്ള കോൺഗ്രസ് എം.പി വിൻസെന്റ് എച്ച് പാലാ വഴി 2 ലക്ഷം രൂപ വിദ്യാർത്ഥികൾക്ക് നാട്ടിലേക്ക് തിരിക്കുന്ന ബസ്സിന്റെ ചിലവിലേക്ക് നൽകി.
വിദ്യാർത്ഥികൾ നാളെ നാട്ടിലെത്തും.