ഇത്തരത്തില്‍ ഒരു നൊമ്പരം ഇനി ഒരു മാതാപിതാക്കള്‍ക്കും ഉണ്ടാകാന്‍ പാടില്ല ; സർക്കാര്‍ ഇടപെടണം : മുഖ്യമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

Jaihind News Bureau
Thursday, November 21, 2019

 

വയനാട്ടിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് രാഹുൽ ഗാന്ധി എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് രാഹുൽ ഗാന്ധി കത്തയച്ചു. ഭാവിയുടെ വാഗ്ദാനമാകേണ്ടിയിരുന്ന ഒരു കുരുന്നിന്‍റെ ജീവന്‍ വിദ്യാലയത്തില്‍ വെച്ച് അകാലത്തില്‍ പൊലിഞ്ഞത് ദാരുണമായ സംഭവമാണ്.

സര്‍ക്കാര്‍ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സ്കൂളിന്‍റെ അടിസ്ഥാന സൗകര്യവികസനത്തിനായി എം.പി ഫണ്ട്‌ അനുവദിക്കും. ഇനി ഒരു മാതാപിതാക്കൾക്കും ഈ അവസ്ഥ വരാതിരിക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു.