ഓണാഘോഷങ്ങൾക്ക് കാരുണ്യത്തിന്‍റെ സ്പർശം കൂടി നൽകി സെന്‍റ് മേരീസ് കോളേജ്

ഇത്തവണത്തെ ഓണാഘോഷങ്ങൾക്ക് ഒരു കാരുണ്യത്തിന്‍റെ സ്പർശം കൂടി നൽകുകയാണ് തൃശൂർ സെന്‍റ് മേരീസ് കോളേജിലെ വിദ്യാർത്ഥിനികളും അധ്യാപകരും. നിർധനരായ വൃക്ക രോഗികൾക്കാണ് ഈ ഓണക്കാലത്ത് കോളേജ് സഹായ ഹസ്തം നീട്ടിയിരിക്കുന്നത്.

പ്ലാറ്റിനം ജൂബിലിക്കൊരുങ്ങുകയാണ് തൃശൂർ സെന്‍റ് മേരീസ് കോളേജ്. നീണ്ട 74 വർഷങ്ങൾ അറിവിന്‍റെ വഴികളിൽ പ്രകാശ ഗോപുരമായി നില കൊണ്ട ഈ കലാലയം സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തിലും ഉയരങ്ങളിൽ തന്നെയാണ്. ഓണാഘോഷങ്ങളെല്ലാം അതിന്‍റെ വഴിക്ക് നടക്കുമ്പോഴും നിരാലംബരായ രോഗികളുടെ കൈ പിടിച്ച് ഒപ്പം ചേർത്ത് നിർത്തുകയാണ് ഈ കുട്ടികൾ . 74 ആം വാർഷികത്തിൽ വൃക്ക രോഗികളായ 74 പേരുടെ ഡയാലിസിസിനാണ് ഈ ഓണക്കാലത്ത് സെന്‍റ് മേരീസ് കോളേജ് സഹായം നൽകിയത്. പദ്ധതിയുടെ ഉദ്ഘാടനം വി.ടി ബൽറാം എം എൽ എ നിർവഹിച്ചു.

പ്രിൻസിപ്പൽ സിസ്റ്റർ മാഗി ജോസ് അധ്യക്ഷയായിരുന്നു. സിസ്റ്റർ ആൻ ഗ്രേസ്, ഫാദർ ഫ്രാൻസിസ് ആലപ്പാട്ട് തുടങ്ങിയവരും സംസാരിച്ചു.

https://www.youtube.com/watch?v=N8DHt0F-u2Y

Comments (0)
Add Comment