അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണു; വിദ്യാർഥിക്ക് ഗുരുതര പരുക്ക്

Jaihind News Bureau
Friday, October 4, 2019


സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിലെ ഹാമർ ത്രോ മത്സരത്തിനിടെ ഹാമർ തലയിൽ വീണ് വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി അഫീൽ ജോൺസനാണ് പരിക്കേറ്റത്. മത്സരത്തിന്‍റെ വോളണ്ടിയറായ അഫീലിന്‍റെ തലയിൽ മറ്റൊരു വിദ്യാർഥി എറിഞ്ഞ ഹാമർ പതിക്കുകയായിരുന്നു. അഫീൽ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.

ജാവലിൻ ത്രോ മത്സരത്തിന്‍റെ ഓഫീഷ്യലായിരുന്നു ആബേൽ. രണ്ട് ത്രോ ഇനങ്ങളും ഒരേ സമയം നടക്കുകയായിരുന്നു. ജാവലിന്‍ എടുത്തു മാറ്റുന്നതിനിടെയായിരുന്നു അപകടം.

ജൂനിയർ അത്‌ലറ്റിക് മീറ്റിന് ഇന്നാണ് തുടക്കമായത്. ഞായറാഴ്ച വരെ തുടരുന്ന മീറ്റ് പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. 14 ജില്ലകളിൽ നിന്നായി 1,900 അത്‌ലറ്റുകളാണ് മീറ്റിൽ പങ്കെടുക്കുന്നത്.