മൂലങ്കാവ് സ്കൂളില്‍ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; കത്രിക കൊണ്ട് കുത്തി പരുക്കേൽപ്പിച്ചു, കേസുമായി മുന്നോട്ടെന്ന് അമ്മ

 

കൽപറ്റ: വയനാട്ടിൽ റാഗിംഗിന്‍റെ പേരിൽ ക്രൂരമർദ്ദനം. ബത്തേരി മൂലങ്കാവ് ഗവണ്മെന്‍റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ശബരിനാഥനാണ് സഹപാഠികളുടെ ക്രൂരമർദ്ദനമേറ്റത്. മർദ്ദനത്തിനിടെ കത്രിക കൊണ്ട് കുത്തിയും പരുക്കേൽപ്പിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പരിചയപ്പെടാൻ എന്ന പേരിൽ വിളിച്ചുവരുത്തിയായിരുന്നു മർദ്ദനം. ആദ്യം നൂൽപ്പുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

നിലവിൽ സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ശബരിനാഥ്. സുൽത്താൻബത്തേരി പോലീസ് എത്തി വിദ്യാർത്ഥിയുടെ മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണിന്‍റെ താഴെ, ചെവി എന്നിവിടങ്ങളിൽ പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ കേസുമായി മുന്നോട്ടുപോകുമെന്ന് അമ്മ സ്മിത അറിയിച്ചു.

Comments (0)
Add Comment