“ഡിജിറ്റൽ ഇന്ത്യ” രാജീവ്ഗാന്ധിയുടെ ആഗ്രഹസാഫല്യമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, August 20, 2019

വ്യവസായിക വിപ്ലവം നമുക്ക് നഷ്ടമായെങ്കിലും സാങ്കേതിക വിദ്യയുടെ മേഖലയിലെങ്കിലും വിപ്ലവം നമുക്ക് നഷ്ടമാകരുത് എന്ന രാജീവ്ഗാന്ധിയുടെ ആഗ്രഹമാണ് ഇന്ന് നാം കാണുന്ന ഡിജിറ്റൽ ഇന്ത്യയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യം എന്നും സ്നേഹപൂർവ്വം ഓർക്കുന്ന പേരാണ് രാജീവ്ഗാന്ധി എന്നതെന്നും അദ്ദേഹം പറഞ്ഞു.