സില്‍വർ ലൈനില്‍ പ്രതിഷേധം കടുക്കുന്നു; മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി

Jaihind Webdesk
Thursday, January 6, 2022

കൊച്ചി : ജനങ്ങളുടെ ആശങ്കകള്‍ അകറ്റാതെ ഏകപക്ഷീയമായി സില്‍വർ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. കൊച്ചിയില്‍ സില്‍വർലൈന്‍ വിശദീകരണ യോഗവേദിക്ക് മുന്നിലായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.