ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം ; ഏഴ് മരണം, നൂറിലേറെ പേർക്ക് പരിക്ക്

 

ജക്കാർത്ത : ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 7 പേർ മരിച്ചതായി റിപ്പോർട്ട്. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് പരിക്കേറ്റിറ്റുള്ളതായാണ് വിവരം. മജെനെ നഗരത്തിന് ആറു കിലോമീറ്റർ വടക്കുകിഴക്കായി ആണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തുകയും സാരമായ കേടുപാടുകള്‍ സംഭവിക്കുകയും  ചെയ്തു. ഒരു ആശുപത്രി കെട്ടിടം പൂർണ്ണമായും തകർന്നു. ഇതിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി രോഗികളും ആശുപത്രി ജീവനക്കാരും അകപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.

 

ഒരു ഹോട്ടലിനും വെസ്റ്റ് സുലവേസി ഗവർണറുടെ ഓഫീസിനും സാരമായ കേടുപാടുകൾ സംഭവിച്ചു. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് 5.9 തീവ്രതയുള്ള ചലനം പ്രദേശത്ത് രേഖപ്പെടുത്തിയിരുന്നു. ഇതിലും നിരവധി നാശനഷ്ടം രേഖപ്പെടുത്തിയിരുന്നു. പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടതായും ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.

Comments (0)
Add Comment