‘നിരാശാജനകം, മുന്‍ സെക്രട്ടറിമാരെപ്പോലെയല്ല’; സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ കാനത്തിന് രൂക്ഷ വിമർശനം

 

കോഴിക്കോട്: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമർശനം. മുന്‍ സെക്രട്ടറിമാരെപ്പോലെ കാനത്തിന് പ്രവർത്തിക്കാനാകുന്നില്ലെന്ന് യോഗം വിമർശിച്ചു. വിവിധ വിഷയങ്ങളില്‍ കാനത്തിന്‍റെ നിലപാട് തീര്‍ത്തും നിരാശാജനകമാണെന്നും സമ്മേളനത്തില്‍ വിമർശനമുയർന്നു.

എം.എം മണി-ആനി രാജ വിഷയത്തില്‍ കാനം സ്വീകരിച്ച നിലപാട് ശരിയായില്ല. ലോകായുക്ത വിഷയത്തിലും കാനത്തിന്‍റെ നിലപാടിനെതിരെ അതൃപ്തി ഉയർന്നു.  രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാര്‍ക്ക് വിലയില്ല. കൃഷി വകുപ്പിനെ സിപിഎം വിഴുങ്ങി, മന്ത്രിയൊഴികെ റവന്യൂ വകുപ്പിലാകെ അഴിമതിയാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കാനം മുഖ്യമന്ത്രിയുടെ അടിമയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ തന്നെ സിപിഐയില്‍ വിമർശനമുയർന്നിരുന്നു.

Comments (0)
Add Comment