തെരുവുനായ ആക്രമണം; പ്ലാറ്റ്ഫോമിൽ വെച്ച് യുവാവിന് നായയുടെ കടിയേറ്റു

 

ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ യുവാവിന് നായയുടെ കടിയേറ്റു. എറണാകുളത്ത് ഒരു ഹോട്ടലിൽ ജോലിക്കായി പോകാനിരുന്ന ആൾക്കാണ് നായയുടെ കടിയേറ്റത്. മണ്ണഞ്ചേരി സ്വദേശി അജിത്തിനാണ് നായയുടെ കടിയേറ്റത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റെയിൽവേ അധികാരികൾ സഹായിച്ചില്ലെന്നാണ് യുവാവിന്‍റെ പരാതി. ആലപ്പുഴ റെയില്‍വെ സ്റ്റേഷനിലെ തെരുവുനായകളുടെ ശല്യം സംബന്ധിച്ച് നേരത്തെയും പരാതി ഉയര്‍ന്നിരുന്നു.

Comments (0)
Add Comment