തിരുവനന്തപുരം: സ്വകാര്യ ലാബുകളിലെ ആന്‍റിജന്‍ പരിശോധന നിര്‍ത്തലാക്കാന്‍ കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം. സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമാവും ആന്‍റിജന്‍ പരിശോധന നടത്തുക. പ്രതിവാര ഇൻഫക്ഷൻ റേഷ്യോ പത്തിൽ കൂടുതലുള്ള വാർഡുകളിൽ ലോക്ഡൗൺ ഏർപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. നിലവിൽ ഇത് 8 ശതമാനമായിരുന്നു.