P.V അൻവർ MLA യുടെ കക്കാടംപൊയിലിലെ പാർക്കിൽ നിർമാണ പ്രവൃത്തികൾ നിർത്തിവെക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിർദേശം നൽകി. ജില്ലാ കളക്ടർ U.V ജോസിന്റെ നേതൃത്വത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലെ വിദഗ്ധ അംഗങ്ങൾ പാർക്ക് സന്ദർശിച്ച് ഉരുൾപൊട്ടിയ പ്രദേശത്ത് നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പരിശോധിച്ചു.
സ്റ്റോപ്പ് മെമ്മോ മറികടന്ന് P.V അൻവർ MLA കക്കാടം പൊയിലിലെ വാട്ടർ തീം പാർക്കിൽ നടത്തിയ നിർമാണപ്രവർത്തങ്ങളാണ് ഉടൻ നിർത്തിവെക്കാൻ നിർദേശം നൽകിയത്. ഉരുൾപൊട്ടിയ ഭാഗത്താണ് സുരക്ഷാഭിത്തി നിർമാണം ഉൾപ്പെടെ നടക്കുന്നത്.
ചീഫ് സെക്രട്ടറിയുടെ ഉത്തരവിന് വിരുദ്ധമായാണ് മേഖലയിൽ നടക്കുന്ന നിർമാണം നടത്തിയത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയോട് വിദഗ്ദ പഠനത്തിന് അഭ്യർഥിച്ചിരുന്നു. പഠന റിപ്പോർട്ട് ലഭിക്കുന്നതുവരെ പാർക്കിന്റെ പ്രവർത്തനം നിർത്തിവെക്കാനും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.
https://www.youtube.com/watch?v=87m1tvN_DHU
ഉരുൾപൊട്ടിയഭാഗത്തുൾപ്പെടെയാണ് ഇപ്പോൾ നിർമാണപ്രവർത്തങ്ങൾ. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ പാർക്കിനകത്ത് മണ്ണിടിച്ചിലും ഉണ്ടായിരുന്നു. ഇവിടെയാണിപ്പോൾ സുരക്ഷാഭിത്തിയുൾപ്പെടെ നിർമിക്കുന്നത്. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശം മറികടന്നാണ് നിർമാണപ്രവർത്തങ്ങൾ. ഉരുള്‍പൊട്ടല്‍ ഉണ്ടായതിന്റെ തെളിവുകൾ പൂർണമായി മറക്കുന്നതിനായാണ് തിരക്കിട്ട് നിർമാണപ്രവർത്തനങ്ങള്‍ നടത്തുന്നത്.