മാള്‍ട്ടയില്‍ കുടുങ്ങിയ 200 ഇന്ത്യന്‍ ഡ്രൈവര്‍മാരെ അടിയന്തരമായി നാട്ടിലെത്തിക്കണം ; രമേശ് ചെന്നിത്തല കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്ത് നല്‍കി

Jaihind News Bureau
Monday, March 23, 2020

Ramesh-Chennithala-Jan-15

തിരുവനന്തപുരം :   കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മാള്‍ട്ടയില്‍ കുടങ്ങിപ്പോയ 200 ഇന്ത്യന്‍ ഡ്രൈവര്‍മാരെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.

ഇന്ത്യന്‍ ഡ്രൈവര്‍മാർ എല്ലാവരുംതന്നെ അവിടെ  കോവിഡ്-19 ന്‍റെ ഭാഗമായി നിരീക്ഷണത്തിലാണ്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത് കാരണം അവര്‍ക്കാര്‍ക്കും നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.

കോവിഡ്-19 രോഗ ബാധിതരെ ചികിത്സിക്കാന്‍ എല്ലാ സജ്ജീകരണങ്ങളും ഉള്ള ഒരു ആശുപത്രി മാത്രമാണ് മാള്‍ട്ടയിലുള്ളത്. അതിനാല്‍ ഖത്തര്‍ വഴിയോ ദുബായ് വഴിയോ ഇവരെ എല്ലാവരെയും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് രമേശ് ചെന്നിത്തല കത്തില്‍  വിദേശകാര്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

teevandi enkile ennodu para