‘സ്റ്റേ ഉത്തരവ് സർക്കാരിനേറ്റ തിരിച്ചടി; മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം’ : രമേശ് ചെന്നിത്തല | Video

Jaihind News Bureau
Thursday, April 2, 2020

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം വിതരണം ചെയ്യാനുള്ള സർക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്റ്റേ ഉത്തരവ് സർക്കാരിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാര്‍ നടപടി കേരള ജനതയോടുള്ള വെല്ലുവിളിയായിരുന്നു. അക്ഷന്തവ്യമായ തെറ്റ് ആണ് സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായത്. ഇത്തരമൊരു നടപടി സ്വീകരിച്ച മുഖ്യമന്ത്രി സംസ്ഥാനത്തെ ജനങ്ങളോട് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ സമയോചിതമായ ഇടപെടൽ കേരള സമൂഹത്തെ രക്ഷപ്പെടുത്തി എന്നും കൂട്ടിച്ചേർത്തു.

സൗജന്യ റേഷൻ ജനങ്ങളെ കബളിപ്പിക്കലായി മാറിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. സൗജന്യ റേഷൻ വിതരണം അവതാളത്തിലാണ്. പാവപ്പെട്ടവർക്ക് സൗജന്യമായി ഒന്നും ലഭിക്കുന്നില്ല, 30 കിലോ അരിയും 5 കിലോ ഗോതമ്പും മാത്രമാണ് ലഭിക്കുന്നത്. നേരത്തെ കൊടുത്തുകൊണ്ടിരുന്നതിൽ കൂടുതലൊന്നും നൽകുന്നില്ല. റേഷൻ കടകളിൽ സ്‌റ്റോക്കില്ല. നിരവധി പരാതികലാണ് ഇത് സംബന്ധിച്ച് നിലനില്‍ക്കുന്നത്. ആവശ്യാനുസരണം കൂടുതൽ റേഷൻ ജനങ്ങൾക്ക് എത്തിക്കാനുള്ള നടപടിയാണ് സർക്കാർ അടിയന്തരമായി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

https://www.facebook.com/JaihindNewsChannel/videos/352056092399309/