ജോസ്.കെ.മാണിക്ക് ‘രണ്ടില’ ഇല്ല; ഉത്തരവിന് സ്റ്റേ : നടപടി പി.ജെ ജോസഫിന്‍റെ ഹർജിയില്‍

Jaihind News Bureau
Friday, September 11, 2020

കൊച്ചി : ജോസ്.കെ.മാണിക്ക് രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പി.ജെ ജോസഫിന്‍റെ ഹർജിയിലാണ് ഹൈക്കോടതി ഇടപെടല്‍. കമ്മീഷന്‍ ഉത്തരവ് ഒരു മാസത്തേക്കാണ് സ്റ്റേ ചെയ്തത്. വസ്തുതയും തെളിവുകളും പരിശോധിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൊണ്ട തീരുമാനമാണിതെന്നായിരുന്നു പി.ജെ. ജോസഫ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.