ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത നടപടിക്ക് സ്റ്റേ

കേരള കോൺഗ്രസ് എം ചെയർമാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത നടപടിക്ക് സ്റ്റേ. തൊടുപുഴ മുന്‍സിഫ് കോടതിയാണ് നടപടി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫൻ, മനോഹർ നടുവിലേടത്ത് എന്നിവർ നൽകിയ ഹർജിയിലാണ് സ്റ്റേ കോടതി സ്റ്റേ അനുവദിച്ചത്.

ചെയർമാന്‍റെ അധികാരം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കരുതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ചെയർമാനെന്ന പേര് ഔദ്യോഗികമായി ഉപയോഗിക്കാനും അധികാരം ഇല്ല. അച്ചടക്ക നടപടി പോലുള്ള പാർട്ടി നടപടികൾ എടുക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കേരളകോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടണമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി.

കേരള കോൺഗ്രസിലെ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നതാണ് കോൺഗ്രസിന്‍റെയും യു.ഡി.എഫിലെ കക്ഷികളുടെയും ആഗ്രഹമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ കാര്യക്ഷമമായി നടത്തും. എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോകണമെന്നാണ് ആഗ്രഹമെന്നും യു.ഡി.എഫിൽ പ്രതിസന്ധികളില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസിലെ പ്രതിസന്ധി സൗഹാർദപരമായി പരിഹരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി. പി ജെ ജോസഫും ജോസ് കെ മാണിയുമായി താൻ കാര്യങ്ങൾ സംസാരിച്ചതായും അനുരജ്ഞത്തിന്‍റെ വാതിലുകൾ ഇപ്പോഴും അടഞ്ഞിട്ടില്ലെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.

p.j josephjose k manikerala congress
Comments (0)
Add Comment