സംസ്ഥാനത്ത് ഭരണകൂട ഭീകരതയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Wednesday, November 4, 2020

സംസ്ഥാനത്ത് ഭരണകൂട ഭീകരത എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. വയനാട്ടിൽ പൊലീസ് വെടിവച്ച് കൊന്നത് നിരപരാധിയെയാണ്. കോഴിക്കോട് കോൺഗ്രസ് നേതാക്കളോട് പൊലീസ് മൃഗീയമായാണ് പെരുമാറിയത് എന്നും ഈ സർക്കാർ അധികാരത്തിൽ വന്നശേഷം വ്യാജ ഏറ്റുമുട്ടലുകളിൽ 9 പേർ കൊല്ലപ്പെട്ടുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. മാധ്യമപ്രവർത്തകരോടും തെറ്റായ നിലപാടാണ് ഈ സർക്കാരിനുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പത്തനംതിട്ടയിൽ പറഞ്ഞു.