ശബരിമല യുവതി പ്രവേശനം : സംസ്ഥാന സർക്കാർ ഉടൻ സുപ്രീം കോടതിയെ സമീപിക്കില്ല

Jaihind Webdesk
Wednesday, November 28, 2018

Sabarimala-SC

ശബരിമല യുവതി പ്രവേശനം വിഷയം സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉടൻ സുപ്രീം കോടതിയെ സമീപിക്കില്ല. ശബരിമല വിഷയത്തിൽ ഇന്നലെ ഹൈക്കോടതി പുറപ്പടുവിച്ച ഉത്തരവിന്‍റെ പകർപ്പ് ലഭിച്ച ശേഷമേ സുപ്രീം കോടതിയെ സമീപിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം സർക്കാർ എടുക്കുകയുള്ളു.

ഭരണഘടന ബെഞ്ചിന്‍റെ വിധി നടപ്പിലാക്കുന്നതിന് നേരിടുന്ന പ്രതിസന്ധികൾ വിശദീകരിച്ച് സുപ്രീം കോടതിയിൽ ഫയൽ ചെയ്യേണ്ട സർക്കാരിന്‍റെ അപേക്ഷ തയ്യാർ ആക്കിയിരുന്നു. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ അപേക്ഷ ഇന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്യും എന്നാണ് അറിയിച്ചിരുന്നത്.