കൊവിഡ് ജാഗ്രത ശക്തമാക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ സംസ്ഥാന പര്യടനത്തിന് ഇന്നു തുടക്കം

Jaihind News Bureau
Tuesday, December 22, 2020

വിവിധ മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ സംസ്ഥാന പര്യടനത്തിന് ഇന്നു തുടക്കമാകും. കൊല്ലം ജില്ലയിലെ സാമൂഹിക സാംസ്‌കാരിക വ്യാവസായിക പ്രമുഖരും വിവിധ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയാണ് മുഖ്യമന്ത്രിയുടെ പര്യടനമാരംഭിക്കുക. രാവിലെ 10.30 കൊല്ലം ബീച്ച് ഓർക്കിഡ് കൺവെൻഷൻ സെന്‍ററിൽ വച്ചാണ് ക്ഷണിക്കപ്പെട്ടിട്ടുള്ള 125 ഓളം പേരുമായി മുഖ്യമന്ത്രി കൂടികാഴ്ച നടത്തുക. ഉച്ചവരെ നടക്കുന്ന കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി പത്തനംതിട്ടയിലേക്ക് പോകും.