സംസ്ഥാന വ്യാപകമായി കെ.എസ്.യു. ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ്

Jaihind News Bureau
Wednesday, November 20, 2019


ഷാഫി പറമ്പിൽ എം.എൽ.എയെ മർദ്ദിച്ച പോലീസ് നടപടി അടിയന്തര പ്രമേയമായി പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിക്കും. ഇന്നലെ നടന്ന കെ.എസ്.യു നിയമസഭ മാർച്ചിനിടെയാണ് ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക് നേരെ ക്രൂരമായ മർദ്ദനം പോലീസ് അഴിച്ച് വിട്ടത്. ലാത്തി ചാർജിനിടെ ഷാഫി പറമ്പിൽ എം.എൽ.എയ്ക്കും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. വരും ദിവസങ്ങളിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ ആഹ്വാനം. അതേ സമയം കെ.എസ്.യു പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് കെ.എസ്.യു. ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുകയാണ്.

കേരള യൂണിവേഴ്‌സിറ്റി മാർക്ക് തട്ടിപ്പ് അട്ടിമറിക്കാൻ ശ്രമമെന്നും പ്രതികളെ രക്ഷിക്കാനാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിൽ ഒതുക്കിയതെന്നും വിമർശനം ഉയരുന്നുണ്ട്.