സംസ്ഥാന സബ്ജൂനിയർ, കേഡറ്റ് ഫെൻസിങ് ചാമ്പ്യൻഷിപ്പിന് തുടക്കം

സംസ്ഥാന സബ്ജൂനിയർ, കേഡറ്റ് ഫെൻസിങ് ചാമ്പ്യൻഷിപ്പിന് തൊടുപുഴയിൽ തുടക്കമായി. 14 ജില്ലകളിൽ നിന്നായി 250 ഫെൻസർമാരാണ് മേളയിൽ പങ്കെടുക്കുന്നത്. പി ജെ ജോസഫ് എം എൽ എ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.

14 വയസ്സിന് താഴെയുള്ള താരങ്ങളാണ് 21 -മത് സംസ്ഥാന സബ്ജൂനിയർ ചാന്പ്യൻഷിപ്പിൽ മാറ്റുരക്കുന്നത്. കേഡറ്റ് വിഭാഗത്തിലെ 16-ആമത് സംസ്ഥാന മേളയിൽ 17 വയസ്സിന് താഴെയുള്ള ഫെൻസർമാരാണുള്ളത്. 3 മിനിറ്റാണ് മത്സര സമയം. ആദ്യം പതിനഞ്ച് പോയിന്‍റ് നേടുന്നവരാണ് വിജയി. ആദ്യ ദിനം സബ്ജൂനിയർ വിഭാഗത്തിലെ വ്യക്തികഗത ടീം മത്സരങ്ങളാണ് നടന്നത്. ഇന്നും നാളയുമായി കേഡറ്റ് വിഭാഗത്തിലെ മത്സരങ്ങൾ നടക്കും.

14 ജില്ലകളിൽ നിന്നായി 250 ഫെൻസർമാരാണ് മേളയിൽ പങ്കെടുക്കുന്നത്. അടുത്തമാസം ഛത്തീസ്ഗഢിൽ നടക്കുന്ന ദേശീയ ചാന്പ്യൻഷിപ്പിലേക്കുള്ള ടീമിനെ ഇവിടെ നിന്ന് തെരഞ്ഞെടുക്കും.

ഇടുക്കിയിൽ ഇത് രണ്ടാം തവണയാണ് സംസ്ഥാന ഫെൻസിങ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്. തായ് ലാന്‍റിൽ നടന്ന ഓപ്പൺ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ടീം വിഭാഗത്തിൽ വെങ്കലമെഡൻ നേടിയ സ്റ്റെഫി, കനകലക്ഷ്മി എന്നീ താരങ്ങളെ ചടങ്ങിൽ ആദരിച്ചു.

Comments (0)
Add Comment