സംസ്ഥാന സ്കൂള്‍ കലോത്സവം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു, പതിനാലായിരത്തിലേറെ വിദ്യാർഥികള്‍ മേളയിൽ മാറ്റുരയ്ക്കും

കൊല്ലം: അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.  പതിനാലായിരം വിദ്യാർഥികളാണ് അഞ്ചു നാൾ നീളുന്ന കലാമേളയുടെ ഭാഗമാകുന്നത്. കോഴിക്കോട്ട് നിന്ന് പുറപ്പെട്ട സ്വര്‍ണക്കപ്പ് ഇടുക്കിയിലെയും കോട്ടയത്തെയും പത്തനംതിട്ടയിലെയും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഇന്നലെ കലോല്‍സവ നഗരിയിലെത്തി.

അതേസമയം കലോത്സവത്തിന് എത്തുന്ന മത്സരാർഥികളുടെ യാത്രയ്ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് സംഘാടകർ ഒരുക്കിയത്. 30 ബസുകൾ സൗജന്യ സർവീസ് നടത്തും. മത്സരാർത്ഥികളെ വിവിധ വേദികളിലേക്ക് എത്തിക്കുന്നതിന് സൗജന്യ ഓട്ടോ സർവീസും ഉണ്ട്. 239 ഇനങ്ങളിലായി പതിനാലായിരത്തിലേറെ വിദ്യാർഥികളാണ് മേളയിൽ മാറ്റുരയ്ക്കുന്നത്.

Comments (0)
Add Comment