സ്വര്‍ണക്കടത്ത് : സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോട്ടോക്കോള്‍ ഓഫീസർ കസ്റ്റംസ് ഓഫീസില്‍ ഹാജരായി; ചോദ്യംചെയ്യല്‍ തുടരുന്നു

Jaihind News Bureau
Tuesday, January 5, 2021

സ്വര്‍ണക്കടത്ത് കേസില്‍ സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എം.എസ്. ഹരികൃഷ്ണന്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നയതന്ത്ര ചാനല്‍ വഴി ബാഗേജുകള്‍ എത്തിച്ച സംഭവത്തിലും സ്പീക്കര്‍ അടക്കമുള്ളവരുടെ വിദേശ യാത്രകളിലും വ്യക്തതയുണ്ടാക്കുന്നതിനാണ് ഇയാളുടെ മൊഴിയെടുക്കുന്നത്. നേരത്തെയും കസ്റ്റംസ് ഹരികൃഷ്ണനെ വിളിച്ച്‌ വരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.ഴിഞ്ഞ 2 വർഷക്കാലയളവിൽ ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴി എത്തിയ പാർസലുകളുടെ പൂർണ്ണവിവരങ്ങൾ കസ്റ്റംസ് ഹരികൃഷ്ണനിൽ നിന്നും ചോദിച്ചറിയും. സ്വർണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷും, സരിത്തും മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കർ അടക്കമുള്ളവരുടെ വിദേശയാത്രകളുടെ വിവരങ്ങൾ കസ്റ്റംസ് പരിശോധിക്കുന്നത്.