ജനപിന്തുണ ഇല്ല; ടോം വടക്കന്‍റെ സ്ഥാനാർത്ഥിത്വത്തെ എതിർത്ത് ബിജെപി സംസ്ഥാന നേതൃത്വം

Jaihind Webdesk
Saturday, March 16, 2019

ടോം വടക്കന്റെ സ്ഥാനാർത്ഥിത്വത്തെ എതിർത്ത് ബിജെപി സംസ്ഥാന നേതൃത്വം. ജനപിന്തുണ ഇല്ലാത്ത ആളാണെന്നും സംഘപരിവാർ സംസ്‌കാരവുമായി പൊരുത്തപ്പെടാൻ ആകില്ലെന്നും വിമർശനം. പി എസ് ശ്രീധരൻ പിള്ളയ്ക്കും സീറ്റില്ല. തുഷാർ വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കാത്തതിൽ കേന്ദ്ര നേതൃത്വത്തിന് കടുത്ത എതിർപ്പ്. അതേസമയം ഭിന്നതകൾക്കിടെ ബിജെപിയുടെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും.