മനുഷ്യാവകാശ കമ്മീഷന്‍ ശബരിമല സന്ദര്‍ശിക്കും

Jaihind Webdesk
Tuesday, November 20, 2018

Sabarimala-Restrictions-1

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് പമ്പയും നിലയ്ക്കലും സന്ദര്‍ശിക്കും. രാവിലെ ഒന്‍പതരക്ക് പമ്പ ഗസ്റ്റ് ഹൗസിലെത്തുന്ന കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കും, അംഗങ്ങളായ കെ മോഹന്‍കുമാറും പി മോഹന്‍ദാസും പമ്പയിലും പരിസരപ്രദേശങ്ങളിലും ഭക്തജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ പരിശോധിക്കും.

നിലയ്ക്കലിലും കമ്മീഷന്‍ സന്ദര്‍ശനം നടത്തും. ശബരിമലയില്‍ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിച്ച് മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം.