ബാബറി മസ്ജിദ് ഗൂഢാലോചനക്കേസ് വിധിക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അപ്പീൽ നൽകണമെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Wednesday, September 30, 2020

Surjewala-AICC

ബാബറി മസ്ജിദ് ഗൂഢാലോചനക്കേസ് വിധിക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അപ്പീൽ നൽകണമെന്ന് എഐസിസി ജനറൽ സെക്രട്ടറി രണ്‍ദീപ് സിങ് സുർജെവാല. രാജ്യത്തിന്‍റെ സാഹോദര്യം, ഐക്യം എന്നിവ നിലനിൽക്കാൻ ഇത് ആവശ്യമാണ്. ബാബറി മസ്ജിദ് തകർത്തത് നിയമവിരുദ്ധവും കുറ്റകരവുമാണെന്ന് സുപ്രീംകോടതിയുടെ 2019 നവംബർ 09 ലെ അയോദ്ധ്യ ഭൂമി തർക്ക കേസ് വിധിന്യായത്തിൽ പറയുന്നു. ബാബറി മസ്ജിദ് ഗൂഢാലോചനക്കേസ് വിധി അയോദ്ധ്യ ഭൂമി തർക്ക കേസ് പരിഗണിച്ച 5 അംഗ ഭരണ ഘടന ബഞ്ചിന്‍റെ വിധിക്ക് വിപരീതമാണെന്നു ഐസിസി ജനറൽ സെക്രട്ടറി രണ്‍ദീപ് സിങ് സുർജെ വാല പറഞ്ഞു. മസ്ജിദ് തകർത്തതിന് പിന്നിലെ ഗൂഢാലോചനയിൽ അന്നത്തെ യുപി സർക്കാരിന് പങ്കുണ്ട്. രാജ്യത്തെ ഐക്യം തകർക്കാനാണ് എക്കാലത്തും ബിജെപി ശ്രമിച്ചിട്ടുള്ളത് എന്നും രണ്‍ദീപ് സിങ് സുർജെവാല കുറ്റപ്പെടുത്തി. രാജ്യത്തിന്‍റെ സാഹോദര്യം, ഐക്യം എന്നിവ നിലനിർക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോടതി വിധിക്ക് എതിരെ അപ്പീൽ ഹർജി നൽകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

https://www.facebook.com/JaihindNewsChannel/videos/3333825236686571/

അതേസമയം സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ ഹർജി നൽകും എന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ് പ്രതികരിച്ചു.

എൽ കെ അദ്വാനി ഉൾപ്പെടെയുള്ള 32 പേരെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധി വന്നതിന് പിന്നാലെ വിധിയെ പരിഹസിച്ചുകൊണ്ട്  മുതിർന്ന അഭിഭാഷകൻ  പ്രശാന്ത് ഭൂഷൺ രംഗത്തുവന്നു. അവിടെ പള്ളിയേ ഇല്ലായിരുന്നു, പുതിയ ഇന്ത്യയുടെ നീതി എന്നായിരുന്നു പരിഹാസരൂപേണയുള്ള പ്രശാന്ത് ഭൂഷന്‍റെ ട്വീറ്റ്.