കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി നൽകണമെന്ന് രാഹുൽ ഗാന്ധി

Jaihind News Bureau
Thursday, December 5, 2019

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി നൽകണമെന്ന് രാഹുൽ ഗാന്ധി. വയനാട് സുൽത്താൻ ബത്തേരിയിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥി മരിച്ചത് ഗൗരവമായി കാണുന്നു. എംപി എന്ന നിലയിൽ മണ്ഡലങ്ങളിലെ സ്‌കൂളുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും രാഹുൽ പറഞ്ഞു. മലപ്പുറം കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസ് സ്കൂളിലെ സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

teevandi enkile ennodu para