തിരുവനന്തപുരം : കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയുള്ള ബജറ്റ് അവതരണത്തിനാണ് മന്ത്രി ഇന്ന് സഭയിലെത്തിയത്. ഭരണപക്ഷ എംഎൽഎമാർക്ക് ഹസ്തദാനം നൽകിയ ശേഷം പ്രതിപക്ഷ എംഎൽഎമാർക്കും ഹസ്തദാനം നൽകിയാണ് ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങിയത്. തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാന്‍ ലക്ഷ്യമിടുന്ന സംസ്ഥാന ബജറ്റ് അവതരണം സഭയില്‍ ആരംഭിച്ചു. സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. അദ്ദേഹത്തിന്‍റെ നാലാമത്തെ ബജറ്റാണിത്. 3 ലക്ഷം കോടിയുടെ നിക്ഷേപം അടുത്ത 3 വർഷത്തിൽ ലക്ഷ്യമിടുന്നു. മെഡിക്കൽ ഹബ്ബാക്കി കേരളത്തെ മാറ്റും. വിഴിഞ്ഞം ഈ വർഷം മേയ് മാസം പ്രവർത്തനം ആരംഭിക്കും. കേന്ദ്രത്തിന്‍റെ ശത്രുതാപരമായ സമീപനം. കേന്ദ്ര സമീപനം സമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുന്നു. കെ റെയില്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരും. യുദ്ധം മൂലമുണ്ടാകുന്ന രാജ്യാന്തര സാമ്പത്തിക മാന്ദ്യവും കേന്ദ്രസര്‍ക്കാരിന്റെ കടുത്ത അവഗണനയും കേരളത്തിന് വന്‍പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.