സംസ്ഥാന ബജറ്റ് 2022 ; ആഗോള സമാധാന സെമിനാറിന് 2 കോടി | LIVE

Jaihind Webdesk
Friday, March 11, 2022

 

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ സമ്പൂർണ്ണ ബജറ്റ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിക്കുന്നു.യുദ്ധകാലത്ത് ലോകസമാധാന സമ്മേളനം നടത്തുമെന്ന് ധനമന്ത്രി. ആഗോള സമാധാന സെമിനാറിനായി 2 കോടി രൂപ വകയിരുത്തി.

സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ കേന്ദ്രം സഹായിക്കുന്നില്ലെന്ന വിമർശനം ധനമന്ത്രി ഉന്നയിച്ചു.

  • വിലക്കയറ്റം അതിജീവിക്കാനും ഭക്ഷ്യസുരക്ഷയ്ക്കുമായി 2000 കോടി.
  • ഉന്നതവിദ്യാഭ്യാസരംഗത്തിന് 200 കോടി
  • ഹ്രസ്വകാല കോഴ്സുകള്‍ക്ക് 20 കോടി
  • സർവകലാശ അക്കാദമിക് രീതികൾ പരിഷ്കരിക്കും. 1500 ഹോസ്റ്റൽ മുറികൾ. 250 അന്താരാഷ്ട്ര ഹോസ്റ്റൽ മുറികൾ. 100 കോടി കിഫ് ബി വഴി
  • തിരുവനന്തപുരത്ത് മെഡിക്കൽ ടെക്ക് ഇന്നോവേഷൻ സെൻറ്ററിന് 100 കോടി
  • കേരള സർവകലാശാലയിൽ ജിനോമിക്ക് ഡാറ്റ സെൻറ്റർ ആദ്യഘട്ടം – 50 കോടി
  • സ്കിൽ ഡെവലപ്മെന്‍റ് പ്രോഗ്രാമുകൾക്ക് പ്രോത്സാഹനം. 140 നിയോജക മണ്ഡലങ്ങളിലും ഇതിനായി കേന്ദ്രങ്ങൾ
  • മൈക്രോബയോബ് ഗവേഷണത്തിന് 5 കോടി
  • ഇന്ത്യ ഇന്നോവേഷൻ സെൻറ്റർ ഫോർ ഗ്രാഫിനുമായി ബന്ധപ്പെട്ട് പരീക്ഷണങ്ങൾക്ക് 15 കോടി
  • 5 ജി നെറ്റ് വർക്ക് കൊണ്ടുവരാൻ നടപടി സ്വീകരിക്കും. 5 ജി ശക്തിപ്പെടുത്താൻ
    ഉന്നതതല കമ്മിറ്റി രൂപീകരിക്കും
  • വിവര സാങ്കേതിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ. കേരളത്തിലേത് അനുയോജ്യമായ അന്തരീക്ഷം
  • സംസ്ഥാനത്ത് 4 വരി പാതയ്ക്ക് സമാന്തരമായി 4 ഐടി ഇടനാഴികൾ
  • ഐടി പാർക്കുകളുടെ വിപുലീകരണത്തിന് 100 കോടി. ഐടി മേഖലയിൽ വിദഗ്ധ പരിശീലനം.
    5000 പേർക്ക് ഈ വർഷം ഇന്‍റേണ്‍ഷിപ്പിന് സർക്കാർ സഹായം
  • ഐ ടി പാർക്കിന് സ്ഥലം ഏറ്റെടുക്കാൻ 1000 കോടി
  • വർക്ക് നിയർ ഹോം പദ്ധതിക്ക് 50 കോടി
  • 7 അഗ്രി ടെക്ക് ഫെസിലിറ്റി സെന്‍ററുകൾ 7 ജില്ലകളിൽ 175 കോടി
  • വ്യവസായ വളർച്ച: സ്വകാര്യസംരംഭകർക്ക് പ്രോൽസാഹനം നൽകും
  • 1000 കോടി മുതൽ മുടക്കിൽ 4 സയൻസ് പാർക്ക്
  • തിരുവനന്തപുരം, കൊച്ചി, കണ്ണൂർ വിമാനത്താവളത്തിന് സമീപത്ത് സയൻസ് പാർക്ക്. ഡിജിറ്റൽ സയൻസ് പാർക്ക് ഡിജിറ്റൽ സർവകലാശാലയിൽ. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കും
  • തിരുവനന്തപുരത്ത് ആഗോളശാസ്ത്രോത്സവത്തിന് 4 കോടി
  • മൂല്യവർധിത കാർഷിക വികസനത്തിന് 5 കോടി
  • കൃഷി സംരംഭകർക്ക് സബ്സിഡിയിലൂടെ സഹായം നൽകും.
  • കാർഷിക ഗ്രൂപ്പുകൾക്ക് വായ്പ. 20 കോടി സർക്കാർ അനുവദിക്കും
  • പഴവർഗങ്ങൾ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാൻ നടപടി. ഇതിനായി ശ്രീകാര്യം കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന് 2 കോടി
  • റബ്ബർ സബ്സിഡി 500 കോടി
  • റോഡ് നിർമാണത്തിന് റബ്ബർ മിശ്രിതം ചേർക്കും. ഇതിനായി 50 കോടി
  • മത്സ്യബന്ധന മേഖലയ്ക്ക് 140 കോടി
  • 10 മിനി ഫുഡ് പാർക്കുകള്‍ക്കായി 100 കോടി
  • ഫുഡ് പാർക്കിലൂടെ കേരളത്തിന്‍റെ തനത് വിഭവങ്ങൾ വിതരണം ചെയ്യും
  • തൊഴിലില്ലായ്മ പരിഹരിക്കാൻ നടപടി. നിർമാണ മേഖലയിൽ തൊഴിൽ സേന രൂപീകരിക്കും. പ്രാദേശിക തലത്തിൽ 50 മുതൽ 100 പേരെ ചേർത്തായിരിക്കും സേന. ആധുനിക ഉപകരണങ്ങൾ വാങ്ങാൻ വായ്പ അനുവദിക്കും. ഇതിനായി 20 കോടി.
  • വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ വായ്പയിൽ പലിശ ഇളവ്. പലിശ ഇളവിന് 15 കോടി.
  • അഷ്ടമുടി കായൽ ശുചീകരണത്തിന് 20 കോടി
  • ശാസ്താംകോട്ട കായൽ ശുചീകരണത്തിന് ഒരു കോടി.
  • ശുചിത്വ സാഗരം പദ്ധതിക്ക് 10 കോടി. പദ്ധതി കേരളം മുഴുവൻ വ്യാപിപ്പിക്കും.
  • ഡാമുകളിലെ മണൽവാരല്‍ ഉപകരണങ്ങൾക്കായി പത്തുകോടി
  • വാമനപുരം നദി ശുചീകരണത്തിന് 2 കോടി

കാർഷിക മേഖല

  • കൃഷി വകുപ്പിന് 48 കോടി രൂപ അധികം
  • സ്റ്റാർട്ടപ്പുകൾക്ക് പ്രോൽസാഹനം
  • ഞങ്ങൾ കൃഷിയിലേക്ക് എന്ന പുതിയ പദ്ധതി നടപ്പിലാക്കും
  • നെൽകൃഷി വികസനത്തിന് 76 കോടി
  • നെല്ലിന്‍റെ താങ്ങ് വില വർധിപ്പിച്ചു. നെല്ലിന്‍റെ താങ്ങ് വില 28.20 രൂപയായി ഉയർത്തി
  • നാളികേര വികസനത്തിന് 73.93 കോടി
  • കാർഷിക സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് കോഴ്സ് പൂർത്തീകരിക്കാൻ ഇൻസന്‍റീവ്
  • കർഷകർക്കും വിളകൾക്കും ഇൻഷുറൻസ് പരിരക്ഷയ്ക്കുള്ള വിഹിതം 30 കോടി
  • കൃഷി ശ്രീ പദ്ധതിക്കായി 19.81. കോടി
  • കാർഷിക സബ്സിഡിയിൽ മാറ്റം. ഇതിനായി 77. 2 കോടി വിലയിരുത്തും

 

  • 2025 മുതൽ ബജറ്റിനൊപ്പം പാരിസ്ഥിതിക രേഖ അവതരിപ്പിക്കും
  • കാലവസ്ഥാ വ്യതിയാനം 100 കോടി രൂപ
  • വെള്ളപ്പൊക്ക നിയന്ത്രണത്തിന് അഞ്ച് കോടി
  • സൂക്ഷ്മ ജലസേചന പദ്ധതിക്ക് 10 കോടി
  • തീരപ്രദേശ സംരക്ഷണത്തിന് 100 കോടി
  • കുടപ്പനക്കുന്ന് വെറ്ററിനറി ആശുപത്രി വികസിപ്പിക്കും
  • കടൽ സുരക്ഷാ പദ്ധതിക്ക് 5.5 കോടി
  • പുനർഗേഹം പദ്ധതിക്ക് 16 കോടി
  • വനം വന്യ ജീവി സംരക്ഷണത്തിന് 281.31 കോടി
  • വന്യ ജീവി ആക്രമണം തടയുന്നതിന് 25 കോടി. ഇതിൽ ജീവഹാനി സംഭവിക്കുന്നവർക്ക് 7 കോടി
  • ഇക്കോ ടൂറിസം 10 കോടി
  • എസ് സി എസ് ടി സഹകരണസംഘം ആധുനിക വൽക്കരണം 14 കോടി
  • കുടുബശ്രീയ്ക്ക് 500 കോടി വായ്പ അനുവദിക്കും
  • കിലയ്ക്ക് 33 കോടി
  • ട്രാൻസ് വിഭാഗത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാതലത്തിൽ സംവിധാനം
  • തൊഴിലുറപ്പ് പദ്ധതിക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര നടപടി അങ്ങേയറ്റം പ്രതിഷേധാർഹം
  • ഗ്രാമീൺ ബാങ്കിന് അധിക വിഹിതം 91.75 കോടി
  • കുട്ടനാട് പുതിയ പദ്ധതി 20 കോടി
  • കേരള ബാങ്കിന് 200 കോടി
  • രണ്ടാം കുട്ടനാട് പാക്കേജ് 140 കോടി
  • ശബരിമല മാസ്റ്റർ പ്ലാൻ 30 കോടി

 

  • ഒരു ലക്ഷം പുതിയ തൊഴിൽ സംരംഭങ്ങൾ
  • വ്യവസായ മേഖലയ്ക്ക് 1226.66 കോടി
  • വ്യവസായ മേഖലയിലെ വളർച്ചയ്ക്ക് ഊന്നൽ നൽകും
  • ഇലക്ട്രോണിക്ക് ഹബ് 28 കോടി
  • തൊഴിലുറപ്പ് പദ്ധതി 12 കോടി തൊഴിൽ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ പ്രത്യേക യജ്ഞം
  • ഒരു കുടുബം ഒരു സംരഭം പദ്ധതിക്ക് 7 കോടി
  • ബഹുനില വ്യവസായ എസ്റ്റേറ്റുകൾക്ക് 10 കോടി
  • പരമ്പരാഗത മേഖല വികസനത്തിന് പ്രോത്സാഹനം
  • കശുവണ്ടി വ്യവസായ മേഖലയ്ക്ക് സഹായം
  • കശുവണ്ടി വ്യവസായത്തിന് പലിശ ഇളവിന് 30 കോടി.
  • കയർ മേഖലയക്ക് 117 കോടി
  • ഖാദി മേഖലയ്ക്ക് 16.10 കോടി
  • കൈത്തറി മേഖലയ്ക്ക് 40.56 കോടി
  • കിൻഫ്ര യ്ക്ക് 332 .58 കോടി
  • സംസ്ഥാനത്ത് ഉടനീളം 2000 വൈ ഫൈ ഹോട്ട്സ്പോട്ട്
  • ടെക്സ്റ്റൈൽ മേഖലയ്ക്ക് 262.01 കോടി
  • ടൈറ്റാനിയം മാലിന്യത്തിൽ നിന്ന് മൂല്യ വർധിത ഉത്പന്നം നിർമ്മിക്കും. 23 കോടി
  • ഡിജിറ്റൽ സർവകലാശാല 26 കോടി
  • ടെക്നോ പാർക്കിന് 26.6 കോടി
  • സൈബർ പാർക്ക് 12.83 കോടി
  • സ്റ്റാർട്ടപ്പ് മിഷൻ 90.5 കോടി
  • കെ ഫോണിന് 125 കോടി അധികമായി നൽകും. കെ ഫോൺ ആദ്യ ഘട്ടം ജൂൺ 30ന് പൂർത്തിയാക്കും
  • ഗതാഗത മേഖലയ്ക്ക് 1888.67 കോടി
  • തീരദേശ ഗതാഗതം 10 കോടി
  • തങ്കശേരി തുറമുഖം 10 കോടി
  • ബേപ്പൂർ തുറമുഖം 15 കോടി
  • തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് വികസനം 1000 കോടി
  • റോഡ് നിർമാണത്തിന് പ്ലാസ്റ്റിക് മാലിന്യം ഉപയോഗപ്പെടുത്തും
  • പ്രളയബാധിത പാലങ്ങളുടെ പുനർനിർമ്മാണം 98.88 കോടി
  • 6 ബൈപ്പാസിനായി 200 കോടി
  • ആകെ 1.31 ലക്ഷം കോടി രൂപയുടെ റോഡ് വികസനം മൂന്ന് വർഷത്തില്‍

കെഎസ്ആർടിസി

  • അനാവശ്യ ചെലവുകളും  പ്രവർത്ത നഷ്ടവും കുറയ്ക്കാൻ നടപടി
  • 1000 കോടി അധികമായി വകയിരുത്തുന്നു
  • ഡിപ്പോകൾ നവീകരിക്കാൻ 30 കോടി
  • 50 പുതിയ പെട്രോൾ ഡീസൽ പമ്പുകൾ
  • സ്ത്രീ സുരക്ഷക്കായി നിർഭയ ലൊക്കേഷൻ ട്രാക്കിഗ് പദ്ധതി 4 കോടി
  • ഹൈസ്പീഡ് ബസ് സിഎന്‍ജിയിലേക്ക് മാറാൻ 50 കോടി
  • മോട്ടോർ വാഹന വകുപ്പിന് 44 കോടി
  • എല്ലാ വാഹനങ്ങളും ലൊക്കേഷൻ ട്രാക്കിംഗ് നിരീക്ഷണ പരിധിയിലാക്കും

 

  • ഉൾനാടൻ ജലഗതാഗതം 141.66 കോടി
  • കെ റെയിലിന് കേന്ദ്ര അനുമതി പ്രതീക്ഷിക്കുന്നു
  • കെ റെയിൽ 63941 കോടി ചിലവ് പ്രതീക്ഷിക്കുന്നു
  • സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലിന് 2000 കോടി കിഫ്ബി വഴി
  • ശബരിമല വിമാനത്താവള പഠനം 2 കോടി
  • വിനോദ സഞ്ചാരം 362.15 കോടി
  • കൊച്ചിയിൽ യാത്രാ വികസനം
  • റോ റോ സംവിധാനം 10 കോടി
  • ചാമ്പ്യൻസ് ബോട്ട് ലീഗ് 15 കോടി
  • കാരവൻ പാർക്കുകളുടെ വികസനത്തിന് 5 കോടി
  • ബീച്ച് ടൂറിസം 5 കോടി
  • മൺറോതുരുത്ത് 2 കോടി
  • കാലാവസ്ഥാ പ0നത്തിന് 5 കോടി
  • കുട്ടനാട് ടൂറിസം 2 കോടി
  • സഞ്ചരിക്കുന്ന റേഷൻ കടകൾ തുടങ്ങും
  • കോവളം, കൊല്ലം, കൊച്ചി, ബേപ്പൂർ, മംഗലാപുരം , ഗോവ കോർത്തിണക്കി സമുദ്ര യാത്രാ ക്രൂയിസ് ടൂറിസത്തിന് 5 കോടി
  • വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കാൻ 70 കോടി
  • പൊതു വിദ്യാഭ്യാസം. ഭിന്നശേഷി സൗഹൃദത്തിന് 15 കോടി
  • ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഹരിത ക്യാമ്പസ് 5 കോടി
  • സ്കൂൾ ഉച്ചഭക്ഷണം 342.64 കോടി
  • ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല 7 കോടി
  • മലയാള സിനിമാ മ്യൂസിയം സ്ഥാപിക്കും
  • ചലച്ചിത്ര വികസന കോർപ്പറേഷന് 16 കോടി
  • ചലച്ചിത്ര അക്കാദമി പ്രവർത്തനങ്ങൾക്ക് 12 കോടി
  • സാംസ്കാരിക പൈതൃക ഗ്രാമങ്ങൾക്ക് 2 കോടി
  • പൊതുജനാരോഗ്യരംഗത്തിന് 2629. 33 കോടി
  • കൊട്ടാരക്കര തമ്പുരാൻ കഥകളി പഠന കേന്ദ്രം 2 കോടി
  • സംഗീതജ്ഞൻ എം എസ് വിശ്വനാഥന് പാലക്കാട് സ്മാരകം 1 കോടി
  • പണ്ഡിറ്റ് കറുപ്പൻ സ്മൃതി മണ്ഡപം 30 ലക്ഷം
  • ചാവറ അച്ചൻ സ്മാരകം 1 കോടി
  • ചെറുശേരി സ്മാരകം 2 കോടി
  • പി കൃഷ്ണപിള്ള സ്മാരകത്തിന് 2 കോടി
  • തിരുവനന്തപുരം ആർസിസിയെ സംസ്ഥാന ക്യാൻസർ സെന്‍ററായി ഉയർത്തും
  • തിരുവനന്തപുരം ആർസിസിക്ക് 81 കോടി
  • മലബാർ ക്യാൻസർ സെന്‍ററിന് 28 കോടി
  • കൊച്ചി ക്യാൻസർ സെന്‍ററിന് 14.5 കോടി
  • പാലിയേറ്റീവ് രംഗത്ത് നൂതന കോഴ്സുകൾ തുടങ്ങും. 5 കോടി
  • കാരുണ്യ പദ്ധതിക്ക് 500 കോടി
  • തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒഫ്താൽമോളജി 250.7 കോടി
  • ദാരിദ്യ നിർമാർജനത്തിന് 100 കോടി
  • ലൈഫ്മിഷൻ 1871.82 കോടി
  • റീ ബിൽഡ് കേരള 1600 കോടി
  • 1,06,000 വ്യക്തിഗത വീടുകൾ നൽകും
  • നഗരവികസനം 1495.2 കോടി
  • എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് പരിഹാരിക്കാനുള്ള ബ്രേക്ക് ത്രൂ പദ്ധതിക്ക് 10 കോടി
  • അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 125 കോടി
  • പ്ലാന്‍റേഷൻ മേഖലയുടെ അടിസ്ഥാന സൗകര്യത്തിന് 10 കോടി
  • ഉക്രൈൻ പ്രതിസന്ധി: തിരിച്ചെത്തിയ വിദ്യാർത്ഥികള്‍ക്ക് പഠനം തുടരാനും സർട്ടിഫിക്കറ്റ് വീണ്ടെടുക്കാനും സഹായം നൽകും. ഇതിനായി 10 കോടി രൂപ
  • നോർക്ക പ്രത്യേക സെൽ രൂപീകരിക്കും
  • ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന തൊഴിലാളികളുടെ വിവര ശേഖരണത്തിന് കേരള അതിഥി മൊബൈൽ ആപ്പ് 40 കോടി
  • പട്ടികജാതി വികസനം 1935. 38 കോടി
  • പട്ടികവർഗ വികസനം 735.86 കോടി
  • പെൺകുട്ടികള്‍ക്കുള്ള വിവാഹ സഹായം 83.39 കോടി
  • പ്രവാസി മേഖലയ്ക്ക് 147.51 കോടി
  • പ്രീമെട്രിക് ഹോസ്റ്റലുകളിലെ ഹോസ്റ്റൽ അലവൻസ് പുതുക്കി 2500 ൽ നിന്ന് 3575 ആക്കി
  • പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിൽ അലവൻസ് 2875 ൽ നിന്ന് 3575 ആക്കി
  • മഴവില്ല് ട്രാൻസ്ജെൻഡർ പദ്ധതിക്ക് 5 കോടി
  • വയോജന ക്ലിനിക്കിന് 50 ലക്ഷം
  • ജെൻഡർ പാർക്ക് 10 കോടി
  • അംഗൻവാടിയിൽ പാലും മുട്ടയും നൽകാൻ 62.5 കോടി
  • ഇടുക്കി ജില്ലയിൽ ചിൽട്രൻസ് ഹോം. പദ്ധതിക്ക് 1.5കോടി
  • 80 വയസ് കഴിഞ്ഞവർക്ക് പെൻഷൻ വീട്ടുപടിക്കൽ
  • ട്രഷറി തട്ടിപ്പ് തടയാൻ പദ്ധതികൾ
  • മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി വായ്പാ പരിധി 2 കോടി രൂപയായി ഉയർത്തും
  • പലിശ ഇളവിന് 18 കോടി രൂപ വകയിരുത്തി
  • പി എസ് സിക്ക് രണ്ട് റീജിയണൽ ഓഫീസുകൾ. ഇതിനായി 10 കോടി
  • പോലീസിന്‍റെ വിവിധ പദ്ധതിക്ക് 149 കോടി
  • വിമുക്തി പദ്ധതിക്ക് 8.18 കോടി
  • എക്സൈസ് വകുപ്പിന് 10.5 കോടി
  • കൂടുതൽ ഡീ അഡിക്ഷൻ സെന്‍ററുകൾ സ്ഥാപിക്കും

 

നികുതി നിർദ്ദേശങ്ങൾ

  • ഭൂനികുതി വർധിപ്പിക്കും
  • ഭൂമിയുടെ ന്യായവില 10 ശതമാനം വർധിപ്പിച്ചു
  • മോട്ടോർ വാഹന നികുതി 1 ശതമാനം വർധിപ്പിച്ചു
  • രണ്ട് ലക്ഷം വരെയുള്ള മോട്ടോർ സൈക്കിളുകള്‍ക്ക് നികുതി 1 ശതമാനം കൂട്ടി
  • പ്രളയ സെസ് അധികം അടച്ചവർക്ക് റീഫണ്ട് ഓപ്ഷൻ നൽകും
  • ചരക്ക് സേവന നികുതി പരിഷ്കരിക്കും
  • പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി 50 ശതമാനം കൂട്ടി