ബി.ജെ.പി നേതാവിന്‍റെ പ്രസംഗത്തിനിടെ വേദി തകര്‍ന്നുവീണു

Jaihind Webdesk
Saturday, March 23, 2019

ഉത്തര്‍പ്രദേശ് : ബി.ജെ.പി പരിപാടിക്കിടെ വേദി തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ സംഭാലില്‍ വെള്ളിയാഴ്ച നടന്ന ‘ഹോളി മിലന്‍’ എന്ന പരിപാടിക്കിടെയാണ് വേദി തകര്‍ന്നുവീണത്.

നിരവധി പേര്‍ വേദിയില്‍ തള്ളിക്കയറിയതിന് പിന്നാലെ വേദി തകരുകയായിരുന്നു . ബി.ജെ.പി കിസാന്‍ മോര്‍ച്ച നേതാവ് അവദേഷ് യാദവ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി നേതാവിന്‍റെ പ്രസംഗത്തിനിടെയായിരുന്നു വേദി തകര്‍ന്നുവീണത്.

വീഡിയോ കാണാം:[yop_poll id=2]