എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; ഫലപ്രഖ്യാപനം ഉച്ചക്ക് 2 മണിയോടെ

Jaihind Webdesk
Monday, May 6, 2019

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് രണ്ടുമണിക്ക് പ്രസിദ്ധീകരിക്കും. ഓൺലൈനിലൂടെയാണ് ഫലം അറിയാൻ സൗകര്യമൊരുക്കിയിരിക്കുന്നത്. സർക്കാർ വെബ്സൈറ്റിലും സഫലം 2019 എന്ന മൊബൈൽ ആപ്പിലും ഫലമറിയാൻ കഴിയും. കൈറ്റ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യമുള്ള 11769 സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് അവിടെ നിന്നുതന്നെ ഫലമറിയാൻ കഴിയുമെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ അൻവർ സാദത്ത് അറിയിച്ചു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിയ്ക്ക് പകരം പൊതുവിദ്യാഭ്യാസ സെക്രട്ടറിയാകും ഫലം പ്രഖ്യാപിക്കുക.

ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഉണ്ടായിരിക്കും.

ഫലപ്രഖ്യാപനത്തിനുശേഷം പി.ആർ.ഡി ലൈവ് എന്ന മൊബൈൽ ആപ്പിലും http://keralapareekshabhavan.in, https://sslcexam.kerala.gov.in, http://results.itschool.gov.in, http://results.kerala.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളിലും ഫലം ലഭ്യമാകും.

എസ്.എസ്.എൽ.സി(എച്ച്.ഐ), റ്റി.എച്ച്.എസ്.എൽ.സി (എച്ച്.ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി റിസൾട്ട് http://thslcexam.kerala.gov.in ലും ലഭ്യമാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽനിന്നും പി.ആർ.ഡി ലൈവ് ആപ് ഡൗൺലോഡ് ചെയ്യാം.[yop_poll id=2]