എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ തുടരും ; മാനദണ്ഡങ്ങൾ കർശനമാക്കി വിദ്യാഭ്യാസവകുപ്പ്

 

തിരുവനന്തപുരം :  സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല കൊവിഡ്‌ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് പരീക്ഷകൾ തുടരും. അധ്യാപകരും വിദ്യാര്‍ത്ഥികളും ട്രിപ്പിള്‍ ലെയര്‍ മാസ്ക് ഉപയോഗിക്കണമെന്ന് വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ശരീര ഉഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുക. ഓരോ സ്കൂളിന്‍റെയും സാഹചര്യം അനുസരിച്ച് സുരക്ഷ ഏർപ്പെടുത്തുമെന്നും വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി.

Comments (0)
Add Comment