പരീക്ഷകളില്‍ അനശ്ചിതത്വം ; തീരുമാനം ഉടന്‍ വേണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്

 

തിരുവനന്തപുരം : എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെക്കുന്ന കാര്യത്തിൽ അനശ്ചിതത്വം തുടരുന്നു. പരീക്ഷകൾ മാറ്റിവെക്കണമോ എന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനം വേണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടു.

ഈ മാസം പതിനേഴിന് ആരംഭിക്കേണ്ട പരീക്ഷകള്‍ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ കത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരിഗണനയിലാണ്. എന്നാല്‍ തീരുമാനം നീളുന്നത് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആശങ്ക ഉണ്ടാക്കിയ സാഹചര്യത്തിലാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വീണ്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

ദിവസങ്ങൾ മാത്രം നിൽക്കെ പരീക്ഷയുടെ കാര്യത്തിൽ തീരുമാനം ആകാത്തത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിൽ ആക്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ്‌ പരീക്ഷ മാറ്റിവയ്ക്കണം എന്ന നിർദ്ദേശം സർക്കാർ മുന്നോട്ടു വച്ചത്.

 

Comments (0)
Add Comment