എസ്എസ്എൽസി മൂല്യനിർണയം തിങ്കളാഴ്ച അവസാനിക്കും; ഹയർസെക്കന്‍ററി

Jaihind Webdesk
Thursday, April 25, 2019

എസ്എസ്എൽസി ഹയർസെക്കന്‍ററി മൂല്യനിർണയ ക്യാമ്പുകൾ ഇന്ന് പുനരാരംഭിക്കും. തെരഞ്ഞടുപ്പിന്‍റെ പശ്ചാത്തലത്തിൽ രണ്ട് ഘട്ടമായാണ് മൂല്യനിർണയം നടക്കുന്നത്. ആദ്യഘട്ടം 17ന് അവസാനിച്ചിരുന്നു. എസ്എസ്എൽസി മൂല്യനിർണയം തിങ്കളാഴ്ച അവസാനിക്കും.

പ്ലസ്ടു മൂല്യനിർണ്ണയം 98 ശതമാനം ആദ്യഘട്ടത്തിൽ തന്നെ പൂർത്തിയായിരുന്നു. പ്ലസ്ടൂ ക്യാംപ് ശനിയാഴ്ച സമാപിക്കും. 60 ശതമാനത്തോളം മൂല്യനിർണയം പൂർത്തിയായ പ്ലസ് വൺ ക്യാംപ് മെയ് നാലിനും സമാപിക്കും. പ്ലസ് ടു ഫലം മെയ് രണ്ടാം വാരവും പ്ലസ് വൺ ഫലം മെയ് മൂന്നാംവാരവും പ്രസിദ്ധീകരിക്കും.