എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് ; ഫലമറിയാം ഈ വെബ്സൈറ്റുകളിലൂടെ

Jaihind Webdesk
Wednesday, July 14, 2021

തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തിരുവനന്തപുരത്ത് ഫലപ്രഖ്യാപനം നടത്തും. വിവിധ സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ ഫലം ലഭ്യമാക്കും. നാലരലക്ഷത്തോളം കുട്ടികളാണ് പരീക്ഷ എഴുതിയത്. കൊവിഡ് വ്യാപനത്തെതുടര്‍ന്ന് രണ്ടുഘട്ടങ്ങളായാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്.

ഫലം ലഭ്യമാകുന്ന പ്രധാന വെബ്സൈറ്റുകള്‍:

http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.results.kerala.gov.in, http://results.kerala.nic.in, www.sietkerala.gov.in