ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ ജില്ലാ കളക്ടർ

Jaihind Webdesk
Saturday, July 23, 2022

തിരുവനന്തപുരം:  സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആരോഗ്യവകുപ്പ് ജോയിന്‍റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായും ആലപ്പുഴ കളക്ടറായിരുന്ന രേണു രാജിനെ എറണാകുളത്തും നിയമിച്ചു.

എറണാകുളം കലക്ടറായ ജാഫർ മാലിക് പിആർഡി ഡയറക്ടറാവും. ജിയോളജി വകുപ്പിന്‍റെ അധിക ചുമതലയും ജാഫർ മാലിക്കിനുണ്ട്. തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പിൽ ജോയിന്‍റ് സെക്രട്ടറിയാകും. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എംഡിയുടെ ചുമതലയും നവജ്യോത് ഖോസെക്കുണ്ടാകും. ജെറോമിക് ജോർജ് തിരുവനന്തപുരം കളക്ടറാകും.

കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടർ രാജമാണിക്യത്തെ റൂറൽ ഡെവലപ്പ്മെന്‍റ് കമ്മീഷണറാക്കി. ഹരികിഷോറിനെ കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറായും നിയമിച്ചു.