സുബേദാര്‍ ശ്രീജിത്തിന് നാടിന്‍റെ അന്ത്യാഞ്ജലി ; ഭൗതികശരീരം സംസ്കരിച്ചു

Jaihind Webdesk
Saturday, July 10, 2021

കോഴിക്കോട് : വീരമൃത്യുവരിച്ച സുബേദാര്‍ എം. ശ്രീജിത്തിന്‍റെ ഭൗതികശരീരം കോഴിക്കോട് കൊയിലാണ്ടിയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സംസ്‌കര ചടങ്ങ്. തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പൊതുദര്‍ശനം ഒഴിവാക്കി.

ശ്രീജിത്തിന്റെ മൃതദേഹം വാളയാര്‍ അതിര്‍ത്തിയില്‍ ഇന്നലെ രാത്രിയോടെയാണ് അധികൃതര്‍ ഏറ്റുവാങ്ങിയത്. ഔദ്യോഗിക നടപടിള്‍ക്ക് ശേഷം പുലര്‍ച്ചെ ഒരു മണിയോടെ വീട്ടിലെത്തി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി പാലക്കാട് ഡിവൈ.എസ്.പി. പി. ശശികുമാറും തഹസില്‍ദാര്‍ ടി. രാധാകൃഷ്ണനുമാണ് മൃതദേഹം ഏറ്റുവാങ്ങിയത്.