മാപ്പ് പറയുന്ന ശ്രീധരന്‍ പിള്ള പിന്നീട് വിഡ്ഢിത്തം വിളമ്പുന്നു; ബി.ജെ.പി അധ്യക്ഷനെതിരെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

Jaihind Webdesk
Sunday, April 21, 2019

sreedharan-pillai

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാംമീണ. വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ പി.എസ്. ശ്രീധരന്‍ പിള്ള രണ്ടുതവണ മാപ്പ് പറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി. മാപ്പ് പറഞ്ഞതിന് ശേഷവും വിഡ്ഢിത്തം ആവര്‍ത്തിച്ചു. ശ്രീധരന്‍ പിള്ളയുടെ നിലപാട് ഇരട്ടത്താപ്പാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വ്യക്തമാക്കി.

“എന്തെങ്കിലും പറഞ്ഞിട്ട് ‘സാർ തെറ്റായിപ്പോയി മാപ്പാക്കണം. കാര്യമാക്കരുത്’ എന്ന് എന്നെ വിളിച്ച് മാപ്പ് പറയും. പക്ഷേ പുറത്ത് പോയിട്ട് മറ്റൊന്ന് പറയും. ഇവരെ എങ്ങനെ വിശ്വസിക്കും? ഞാനിനി ആവർത്തിക്കില്ലെന്ന് മാപ്പ് പറഞ്ഞിട്ട് വീണ്ടും അത് തന്നെ ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ” ടിക്കാറാം മീണ പറഞ്ഞു.