സ്പ്രിങ്ക്ളർ കേസ്: ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; പ്രതിപക്ഷത്തിന്‍റെ ആക്ഷേപങ്ങൾക്ക് അടിവരയിട്ടു കൊണ്ടുള്ള ഇടക്കാല ഉത്തരവ് : വി.ഡി.സതീശന്‍

Jaihind News Bureau
Friday, April 24, 2020

സ്പ്രിങ്ക്ളർ കേസില്‍ ഹൈക്കോടതിയുടെ ശക്തമായ ഇടപെടലാണ് ഉണ്ടായതെന്നും പ്രതിപക്ഷത്തിന്‍റെ ആക്ഷേപങ്ങൾക്ക് അടിവരയിട്ടു കൊണ്ടുള്ള ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കുന്നതെന്നും വി.ഡി.സതീശന്‍ എംഎല്‍എ. ഭരണഘടനയുടെ 299 (1) വകുപ്പ് അനുസരിച്ചുള്ള നടപടിക്രമങ്ങൾ പാലിക്കാതെ സർക്കാർ കരാറിലേർപ്പെട്ടത് കോടതി പിന്നീട് പരിശോധിക്കും. കൊവിഡ് പ്രതിരോധത്തിന്‍റെ സമയമായതുകൊണ്ട് കരാർ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഇപ്പോൾ പോകുന്നില്ലെന്ന് മാത്രം.

വി.ഡി.സതീശന്‍ എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം…

സ്പ്രിംഗ് ളർ കേസ്: ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ. പ്രതിപക്ഷത്തിന്‍റെ ആക്ഷേപങ്ങൾക്ക് അടിവരയിട്ടു കൊണ്ടുള്ള ഇടക്കാല ഉത്തരവ്.
1. ഡാറ്റ കൈമാറുമ്പോൾ വൃക്തിയുടെ സ്വകാര്യത സംരക്ഷിക്കാൻ സമ്മതപത്രം വേണം.
2. കമ്പനിക്ക് സർക്കാർ ഡാറ്റ കൈമാറുമ്പോൾ വൃക്തിഗത വിവരങ്ങൾ (പേര്, മേൽവിലാസം, ആധാർ വിവരങ്ങൾ, ഫോൺ നമ്പർ, പിതാവിൻ്റെ പേര്.) മറച്ചുവയ്ക്കണം.(അതിനർത്ഥം നിലവിലെ കരാറിൽ ഡാറ്റ സുരക്ഷിതത്വം ഇല്ലായെന്നതാണ്).
3. നിലവിൽ സർക്കാർ കമ്പനിക്ക് നൽകിയിരിക്കുന്ന ഡാറ്റയും അനോണിമൈസ് ചെയ്തതിനു ശേഷം മാത്രമേ ,കമ്പനിക്ക് അത് കൈകാര്യം ചെയ്യാൻ കഴിയൂ.
4. കമ്പനി ഒരു കാരണവശാലും ഈ ഡാറ്റ മൂന്നാമത് ഒരു പാർട്ടിക്ക് കൈമാറ്റം ചെയ്യരുത്.
5. കമ്പനി കേരള സർക്കാരിൻ്റെ ലോഗോ ഉപയോഗിക്കരുത്.
6. കമ്പനി സർക്കാരിൻ്റെ ഡാറ്റ കയ്യിലുണ്ട് എന്ന് കാണിച്ച് പ്രചരണം നടത്തരുത്.
7. കമ്പനി അവരുടെ കയ്യിലുള്ള ഡാറ്റ പ്രത്യക്ഷമായോ പരോക്ഷമായോ വാണിജ്യാവശ്യങ്ങൾക്കായി ചൂഷണം ചെയ്യരുത്.
8. കേന്ദ്ര സർക്കാർ ഏജൻസിയായ എൻ ഐ സി ക്ക് ഡാറ്റാ അനാലിസിസ് നടത്താൻ കഴിയുമായിരുന്നു എന്ന കേന്ദ്ര സർക്കാർ വാദം സംസ്ഥാന സർക്കാർ അംഗീകരിച്ചു.
ഭരണഘടനയുടെ 299 (1) വകുപ്പ് അനുസരിച്ചുള്ള നടപടിക്രമങ്ങൾ പാലിക്കാതെ സർക്കാർ കരാറിലേർപ്പെട്ടത് കോടതി പിന്നീട് പരിശോധിക്കും. കോവിഡ് പ്രതിരോധത്തിൻ്റെ സമയമായതുകൊണ്ട് കരാർ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഇപ്പോൾ പോകുന്നില്ല.
പ്രതിപക്ഷം ആരോപണം ഉന്നയിച്ചപ്പോൾ സർക്കാർ എന്തൊക്കെയാണ് പറഞ്ഞത്.?
1. അസംബന്ധം.
2. രാഷ്ട്രീയ പ്രേരിതം.
3. ഡാറ്റ സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്.
4. നിയമ പരിശോധന ആവശ്യമില്ല.
5. 15000 രൂപയിൽ താഴെയുള്ള കാര്യങ്ങൾ വാങ്ങിക്കാൻ നടപടിക്രമം വേണ്ട.
6. വ്യക്തിയുടെ സ്വകാര്യത നഷ്ടമാകുന്നില്ല.
7. ഡാറ്റ അനോണിമൈസ് ചെയ്യേണ്ട ആവശ്യമില്ല.
ന്യായീകരണവാദികൾക്ക് ഇനിയെന്ത് പറയാനുണ്ട്?

teevandi enkile ennodu para