ന്യൂഡൽഹി: സ്വദേശി ദർശൻ ടൂറിസം പദ്ധതിയുടെ ഭാഗമായി കേരളത്തിന് പ്രത്യേക ടൂറിസം സർക്യൂട് പാക്കേജെന്ന് കേന്ദ്ര സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ പറഞ്ഞു. ഇത് സംബന്ധിച്ച ടി എൻ പ്രതാപൻ എം പിയുടെ ചോദ്യത്തിന് ലോകസഭയിൽ രേഖാമൂലം മറുപടിനൽകുകയായിരുന്നു മന്ത്രി.
സ്വദേശി ദർശൻ പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളം നിരവധി ടൂറിസ്റ്റ് സർക്യൂട്ടുകൾ ആവിഷ്കരിച്ചിട്ടുണ്ട്. ഹിമാലയൻ സർക്യൂട്ട്, നോർത്ത് ഈസ്റ് സർക്യൂട്ട്, ബുദ്ധിസ്റ്റ് സർക്യൂട്ട്, കോസ്റ്റൽ സർക്യൂട്ട്, സൂഫി സര്ക്യൂട്, തീർത്ഥങ്കര സർക്യൂട്ട്, കൃഷ്ണ സർക്യൂട്ട്, ഡിസേർട് സര്ക്യൂട്, എക്കോ സര്ക്യൂട്, ട്രൈബൽ സര്ക്യൂട് എന്നിങ്ങനെ പതിനഞ്ച് സർക്യൂട്ടുകൾ നിലവിലുണ്ട്. ഇതിൽ കേരളത്തിലെ പതിനാല് ജില്ലകളിലുമായി ആകെ 85.23 കോടി രൂപയുടെ പാക്കേജാണ് അനുവദിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.
പത്ത് സംസ്ഥാനങ്ങളിലായി 855.30 കോടിരൂപ ഇതിനായി ഇതുവരെ ചെലവഴിട്ടുണ്ടെന്നും മന്ത്രി നൽകിയ രേഖകളിൽ കാണുന്നു.