മന്‍സൂർ വധക്കേസ് അട്ടിമറിക്കാന്‍ ശ്രമം ; പ്രത്യേക സംഘം അന്വേഷിക്കണം : രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, April 10, 2021

കണ്ണൂർ : പാനൂരിലെ ലീഗ് പ്രവർത്തകന്‍ മന്‍സൂർ കൊലപാതക കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അന്വേഷണം തുടക്കത്തില്‍ തന്നെ ക്രൈം ബ്രാഞ്ചിന് നല്‍കിയത് ഈ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.

സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഇസ്മായില്‍. പ്രതികളെല്ലാം സിപിഎമ്മുമായി ബന്ധമുള്ളവരാണ്. ഇവരെ രക്ഷിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നതാണ് അഭികാമ്യമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.