നിയമസഭയുടെ പ്രത്യേക സമ്മേളനം ഡിസംബര്‍ 23-ന്

Jaihind News Bureau
Monday, December 21, 2020

നിയമസഭയുടെ പ്രത്യേക സമ്മേളനം ഡിസംബര്‍ 23-ന് ചേരും. ഇക്കാര്യം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ്യമാകെ കര്‍ഷകരുടെ വലിയ പ്രതിഷേധത്തിനിടയാക്കിയ മൂന്നു കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് പ്രത്യേക സമ്മേളനം വിളിക്കുന്നത്.