പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് ചേരും

Jaihind News Bureau
Thursday, December 31, 2020

Kerala-Assembly

പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് ചേരും. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനാണ് സഭ ചേരുന്നത്.

ഒരു മണിക്കൂർ ആണ് സഭ ചേരുക. തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ സഭ
ചേരാന്‍ ഗവര്‍ണർ അനുമതി നൽകിരുന്നു.
നേരത്തെ ഡിസംബര്‍ 23ന് സമ്മേളനം ചേരാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്‌തെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. 31ന് വീണ്ടും സഭ ചേരാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുകയും മന്ത്രിമാർ ഗവർണറെ നേരിട്ടുകാണുകയും ചെയ്ത സാഹചര്യത്തിൽ ആണ് ഇന്ന് സഭ ചേരുന്നത്.

സഭ ചേരേണ്ടതിന്റെ അടിയന്തിര സാഹചര്യം വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് ശനിയാഴ്ച ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.