നവകേരള സദസിന് ആളെക്കൂട്ടാന്‍ സ്പീക്കറും; കുട്ടികളെ എത്തിക്കാന്‍ കോളേജിന് നിർദ്ദേശം

 

കണ്ണൂർ: നവകേരള സദസിന് ആളെക്കൂട്ടാന്‍ സ്പീക്കര്‍ എ.എൻ. ഷംസീറും. കോളേജില്‍ നിന്ന് കുട്ടികളെ എത്തിക്കണമെന്ന് സ്പീക്കറുടെ നിര്‍ദ്ദേശം. തലശേരിയിലെ സഹകരണ എന്‍ജിനീയറിംഗ് കോളേജിനാണ് വിദ്യാർത്ഥികളെ അയക്കാൻ സ്പീക്കർ നിർദ്ദേശം നൽകിയത്. ഇതിനെ തുടർന്നാണ് തലശേരി സഹകരണ എന്‍ജിനീയറിംഗ് കോളേജ് ഇത് സംബന്ധിച്ച സർക്കുലർ ഇറക്കിയത്. തലശേരിയിൽ കഴിഞ്ഞ ദിവസം നടന്ന നവകേരള സദസിന് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനാണ് സ്പീക്കർ എ.എൻ. ഷംസീർ നിർദ്ദേശം നൽകിയത്..

നേരത്തെ മലപ്പുറം ജില്ലയിലെ സ്കൂളുകളില്‍ നിന്ന്കുട്ടികളെ എത്തിക്കണമെന്ന് സർക്കാർ നിർദ്ദേശം നല്‍കിയത് ഇതിനോടകം വിവാദമായിക്കഴിഞ്ഞു. നവകേരള സദസ് വിജയിപ്പിക്കാൻ സ്കൂൾ കുട്ടികളെ എത്തിക്കണമെന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയത്. ഓരോ സ്കൂളിൽ നിന്നും കുറഞ്ഞത് 200 കുട്ടികളെ വീതം എത്തിക്കാനാണ് പ്രധാനാധ്യാപകർക്ക് ലഭിച്ച നിർദ്ദേശം. തിരൂരങ്ങാടി ഡിഇഒ വിളിച്ചുചേർത്ത പ്രധാനാധ്യാപകരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Comments (0)
Add Comment