‘മന്ത്രിയുടെ പോയിന്‍റുകള്‍ കേട്ടു കേട്ടു ഞാന്‍ മടുത്തു’; സജി ചെറിയാനോട് സ്പീക്കർ, സഭയില്‍ ചിരി

 

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞ കാര്യങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കർ എ.എൻ ഷംസീർ. നിയമസഭയിലെ ധനാഭ്യർത്ഥന ചർച്ചയിലെ മന്ത്രിയുടെ മറുപടിക്കിടെയായിരുന്നു സ്പീക്കറുടെ ഇടപെടൽ. മന്ത്രി പറഞ്ഞ പോയിന്‍റുകൾ കേട്ടു കേട്ടു താൻ മടുത്തെന്നായിരുന്നു സ്പീക്കറുടെ പരാമർശം. പലതവണ പറഞ്ഞിട്ടും മന്ത്രി പ്രസംഗം അവസാനിപ്പിക്കാതിരുന്നതോടെയാണ് സ്പീക്കർ രംഗത്തെത്തിയത്. സ്പീക്കറുടെ കമന്‍റ് സഭയില്‍ ചിരിപടർത്തി.

ഫിഷറീസ് വകുപ്പിൽ നടത്തിയ പരിഷ്കാരങ്ങൾ വായിച്ചപ്പോൾ ഇതു കഴിഞ്ഞ ആഴ്ചയും വായിച്ചതല്ലേയെന്നായിരുന്നു സ്പീക്കറുടെ ചോദ്യം. സഭയില്‍ കൂട്ടച്ചിരി. സജി ചെറിയാന്‍റെ പ്രസംഗം അങ്ങനെ നീണ്ടുപോയി.  മന്ത്രി ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കിറിച്ച് സംസാരിച്ചപ്പോള്‍ സ്പീക്കർ വീണ്ടും ഇടപെട്ടു. തൃശൂരിനെക്കുറിച്ചു പറഞ്ഞപ്പോൾ സ്പീക്കർ വീണ്ടും ഇടപെട്ടു,‘തൃശൂരൊക്കെ നമ്മൾ ഒരുപാട് ചർച്ച ചെയ്തില്ലേ? ഈ ഫ്ലോറിൽ തന്നെ എത്ര തവണ ചർച്ച ചെയ്തതാണ്?’ ഇതോടെ സജി ചെറിയാന്‍ പ്രസംഗം ചുരുക്കി.

Comments (0)
Add Comment